Posts

THE TURIN HORSE (2011), HUNGARIAN

Image
പ്രശസ്ത ഹംഗേറിയൻ ചലച്ചിത്രകാരൻ Béla Tarr ന്റെ Turin Horse തുടങ്ങുന്നത് Friedrich Nietzsche യ്ക്ക് 1889-ൽ ഇറ്റലിയിലെ ട്യൂറിനിൽ വച്ച് ഉണ്ടായതെന്ന് പറയപ്പെടുന്ന mental breakdown ന്റെ കഥ വിവരിച്ചുകൊണ്ടാണ്. ഒരു കുതിരയെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം ചരിത്രം ദർശിച്ച ഏറ്റവും ഗാംഭീര്യമുള്ള തത്വചിന്തകനെ അഗാധമായ മനോദുഃഖത്തിലേയ്ക്കും വിഭ്രാന്തിയിലേയ്ക്കും എത്തിച്ചപ്പോൾ ആർക്കും ഇന്നും അറിയില്ലാത്തത് മിണ്ടാപ്രാണിയായ ആ കുതിരയെക്കുറിച്ചാണ്. സിനിമ ആരംഭിക്കുന്നത് തന്നെ ഒരു കുതിരയെ ഫോക്കസിലുള്ള നീണ്ട ട്രാക്കിംഗ് ഷോട്ടോടെയാണ്. ഈ കുതിരയും അതിന്റെ ഉടമകളായ അപരിഷ്‌കൃതരെന്നു തോന്നിക്കുന്ന കൃഷിക്കാരനായ വൃദ്ധനും മകളും അവരുടെ ആവർത്തനവിരസമായ ആറു ദിവസങ്ങളുമാണ് സിനിമ. സംഭവബഹുലമായതൊന്നും ഇവിടെ സംഭവിക്കുന്നില്ല. അതുതന്നെയാണ് സിനിമ പറയാൻ ശ്രമിക്കുന്നതും. ലോകാവസാനത്തിന്റേത് പോലുള്ള സെറ്റിങ്ങിൽ ആണ് കഥ പുരോഗമിക്കുന്നത്. തരിശു കൃഷിഭൂമിയെന്നു തോന്നിക്കുന്ന വിശാലമായ പ്രദേശത്ത് മണ്കട്ട കൊണ്ടുള്ള ചെറിയ വീട്, വീടിനോടു ചേർന്നുള്ള ധാന്യപ്പുര, കിണർ, നിരന്തരം ശക്തിയായി വീശിയടിക്കുന്ന കാറ്റ് ഇവയൊക്കെ പൂർണമായി കറുപ്പിലും

SOLARIS

Image
ലോകത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ചലച്ചിത്രം ഏത് എന്നതിന് മിക്കവരുടെയും ഉത്തരം കുബ്രിക്കിന്റെ 2001 ആണ്. പക്ഷെ ഇതേ ചോദ്യത്തിന് തർക്കോവ്സ്കിയുടെ സൊളാരിസ് എന്നാണ് നിങ്ങൾ ഉത്തരം നല്കുന്നതെങ്കിൽ അത് ഒരിക്കലും തെറ്റാവില്ല. പോളീഷ് എഴുത്തുകാരൻ  Stanisław Lem ന്റെ അതേ പേരിലുള്ള 1961 ലെ നോവലിനെ ആസ്പദമാക്കി തർക്കോവ്സ്കി രചിച്ച ഈ ഒറ്റപ്പെട്ട ഇതിഹാസം 2001 നുള്ള സോവിയറ്റ് മറുപടിയായി കാണുന്നവരേറയാണ്. പക്ഷെ ഒരു താരതമ്യത്തിനു മുതിർന്നാൽ വൈവിധ്യങ്ങളാണ് കൂടുതൽ. 2001,  ശാസ്ത്രപുരോഗതിയും മനുഷ്യനിൽ അതിന്റെ ഭാവിയും ക്രാന്തദര്ശിത്വത്തോടെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സോളാറിസ് മനുഷ്യനിലേക്കു ആഴത്തിൽ നോക്കുകയാണ് ചെയ്തത്. സത്യത്തിൽ സൊളാരിസ് ഒരു anti-2001 ആയിരുന്നു എന്നു പറയേണ്ടി വരും. വർഷങ്ങൾക്കു മുൻപ് ശാസ്ത്രജ്ഞർ കണ്ടെത്തിയ അസാധാരണ ഗ്രഹമാണ് സൊളാരിസ്. അതിനെക്കുറിച്ചുള്ള പഠനങ്ങൾ എങ്ങുമെത്താതെ അവസരത്തിൽ പുതിയതെന്തെങ്കിലും കണ്ടെത്താൻ സൊളാരിസ് സ്പേസ് സ്റ്റേഷനിൽ എത്തിയതാണ് സൈക്കോളജിസ്റ്റായ കെൽ‌വിൻ. മൂന്ന് പേർ മാത്രമായിരുന്നു അതിലെ താമസക്കാർ. അതിലൊരാൾ ആത്മഹത്യ ചെയ്തതായും ബാക്കിയ

Salò, or the 120 Days of Sodom

Image
ഫാഷിസം എന്നത് എത്രത്തോളം മനുഷ്യത്വവിരുദ്ധമാണെന്നു വളരെ വിശദമായി ചിത്രീകരിക്കുന്ന സിനിമയാണ് ഇറ്റാലിയൻ മാസ്റ്റർ ആയ Pier Paolo Pasolini യുടെ Salò, or the 120 Days of Sodom . (Italy) (1975). ലോകസിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വിവാദാന്മകമായ ഈ ചലച്ചിത്രം Sade ന്‍റെ  The 120 Days of Sodom എന്ന കുപ്രസിദ്ധ ബുക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ടാം ലോകമഹായുദ്ധകാലം. മുസ്സോളിനിയുടെ പതനത്തിനുശേഷമുള്ള സലോ റിപ്പബ്ലിക്ക് ഇറ്റലി. ഡ്യൂക്ക്, ബിഷപ്പ്, മജിസ്‌ട്രേറ്റ്, പ്രസിഡന്റ് എന്നീ പേരുകളുള്ള നാല് ഫാഷിസ്റ്റുകളും അവർ ഏർപ്പാടുചെയ്യുന്ന കൂട്ടാളികളും ചേർന്ന്  18 യുവതീയുവാക്കളെ തട്ടിക്കൊണ്ടുവന്നു 120 ദിവസത്തെ ശാരീരികവും മാനസികവും ലൈംഗികവുമായ ക്രൂരതകൾക്ക് വിധേയമാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സ്വാതന്ത്ര്യത്തെയും നിഷേധിച്ചുകൊണ്ടുള്ള തികച്ചും മനുഷ്യത്തവിരുദ്ധമായ തീവ്രദേശീയവാദമായ ഫാഷിസത്തിന്റെ തീവ്രതയെ നമ്മുടെ ബോധത്തിൽ മാത്രമല്ല, സകല നാഡീഞരമ്പുകളിലും അനുഭവവേദ്യമാക്കുന്ന അപൂർവ ചലച്ചിത്രാഖ്യാനമായി സാലോ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു. ലോകത്തിലെ ഏറ്റവും ക്രൂരനായ ജീവി മനുഷ്

THE SEVENTH SEAL

Image
പ്രിയങ്കരരായ സംവിധായകർ ഒരുപാട് ഉണ്ടെങ്കിലും എന്‍റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചലച്ചിത്രകാരനാണ് ഇങ്മർ ബെർഗ്‌മാൻ. എന്നും ഒരു ഒഴിയാബാധപോലെ അലട്ടുന്ന, ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയാതെ മനസ്സിൽ വിങ്ങുന്ന വേദനകൾ വളരെ മനോഹരമായ കാവ്യഭാഷയിൽ അദ്ദേഹം അവതരിപ്പിച്ചത് കാണുമ്പോളൊക്കെ ഒട്ടേറെ ബഹുമാനത്തോടും അതിലേറെ ആദരവോടും കൂടി അതൊക്കെ ഹൃദയത്തിൽ എറ്റു വാങ്ങാൻ കഴിയുന്നു. ലോക സിനിമയിൽ ബെർഗ്മാനെ അനിഷേധ്യനാക്കുന്ന സിനിമയാണ് "ദി സെവൻത് സീൽ" (1957) (Swedish). ക്‌ളാസ്സിക് എന്ന പദം അതിന്റെ എല്ലാ അർത്ഥത്തിലും പ്രയോഗിക്കാൻ കഴിയുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ഇത്‌. ലോകത്തു തന്നെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഈ സിനിമ മനുഷ്യന്റെ എല്ലാ വികാരവിചാരങ്ങളെയും ഏറ്റവും തീവ്രമായി അവതരിപ്പിക്കുന്ന ബെർഗ്മാൻ മാജിക് ആണ്. ചലച്ചിത്രകാരൻ എന്നപോലെതന്നെ ഒന്നാന്തരം നാടകകൃത്തുകൂടിയായ ബെർഗ്മാന്റെ "വുഡ് പെയിന്റിംഗ്" എന്ന നാടകത്തെ അടിസ്ഥാനമാക്കി ബൈബിൾ ഇതിവൃത്തമായാണ് ഈ സിനിമ അദ്ദേഹം ഒരുക്കിയത്. കുരിശുയുദ്ധം കഴിഞ്ഞു തിരിച്ചെത്തുന്ന പടയാളിയായ അന്റോണിയോസ്‌ ബ്ലോക്ക് കടൽത്തീരത്തുവച്ചു മരണവ