Posts

Showing posts from May, 2018

THE TURIN HORSE (2011), HUNGARIAN

Image
പ്രശസ്ത ഹംഗേറിയൻ ചലച്ചിത്രകാരൻ Béla Tarr ന്റെ Turin Horse തുടങ്ങുന്നത് Friedrich Nietzsche യ്ക്ക് 1889-ൽ ഇറ്റലിയിലെ ട്യൂറിനിൽ വച്ച് ഉണ്ടായതെന്ന് പറയപ്പെടുന്ന mental breakdown ന്റെ കഥ വിവരിച്ചുകൊണ്ടാണ്. ഒരു കുതിരയെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം ചരിത്രം ദർശിച്ച ഏറ്റവും ഗാംഭീര്യമുള്ള തത്വചിന്തകനെ അഗാധമായ മനോദുഃഖത്തിലേയ്ക്കും വിഭ്രാന്തിയിലേയ്ക്കും എത്തിച്ചപ്പോൾ ആർക്കും ഇന്നും അറിയില്ലാത്തത് മിണ്ടാപ്രാണിയായ ആ കുതിരയെക്കുറിച്ചാണ്. സിനിമ ആരംഭിക്കുന്നത് തന്നെ ഒരു കുതിരയെ ഫോക്കസിലുള്ള നീണ്ട ട്രാക്കിംഗ് ഷോട്ടോടെയാണ്. ഈ കുതിരയും അതിന്റെ ഉടമകളായ അപരിഷ്‌കൃതരെന്നു തോന്നിക്കുന്ന കൃഷിക്കാരനായ വൃദ്ധനും മകളും അവരുടെ ആവർത്തനവിരസമായ ആറു ദിവസങ്ങളുമാണ് സിനിമ. സംഭവബഹുലമായതൊന്നും ഇവിടെ സംഭവിക്കുന്നില്ല. അതുതന്നെയാണ് സിനിമ പറയാൻ ശ്രമിക്കുന്നതും. ലോകാവസാനത്തിന്റേത് പോലുള്ള സെറ്റിങ്ങിൽ ആണ് കഥ പുരോഗമിക്കുന്നത്. തരിശു കൃഷിഭൂമിയെന്നു തോന്നിക്കുന്ന വിശാലമായ പ്രദേശത്ത് മണ്കട്ട കൊണ്ടുള്ള ചെറിയ വീട്, വീടിനോടു ചേർന്നുള്ള ധാന്യപ്പുര, കിണർ, നിരന്തരം ശക്തിയായി വീശിയടിക്കുന്ന കാറ്റ് ഇവയൊക്കെ പൂർണമായി കറുപ്പിലും