Posts

Showing posts from 2017

THE SEVENTH SEAL

Image
പ്രിയങ്കരരായ സംവിധായകർ ഒരുപാട് ഉണ്ടെങ്കിലും എന്‍റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചലച്ചിത്രകാരനാണ് ഇങ്മർ ബെർഗ്‌മാൻ. എന്നും ഒരു ഒഴിയാബാധപോലെ അലട്ടുന്ന, ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയാതെ മനസ്സിൽ വിങ്ങുന്ന വേദനകൾ വളരെ മനോഹരമായ കാവ്യഭാഷയിൽ അദ്ദേഹം അവതരിപ്പിച്ചത് കാണുമ്പോളൊക്കെ ഒട്ടേറെ ബഹുമാനത്തോടും അതിലേറെ ആദരവോടും കൂടി അതൊക്കെ ഹൃദയത്തിൽ എറ്റു വാങ്ങാൻ കഴിയുന്നു. ലോക സിനിമയിൽ ബെർഗ്മാനെ അനിഷേധ്യനാക്കുന്ന സിനിമയാണ് "ദി സെവൻത് സീൽ" (1957) (Swedish). ക്‌ളാസ്സിക് എന്ന പദം അതിന്റെ എല്ലാ അർത്ഥത്തിലും പ്രയോഗിക്കാൻ കഴിയുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ഇത്‌. ലോകത്തു തന്നെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഈ സിനിമ മനുഷ്യന്റെ എല്ലാ വികാരവിചാരങ്ങളെയും ഏറ്റവും തീവ്രമായി അവതരിപ്പിക്കുന്ന ബെർഗ്മാൻ മാജിക് ആണ്. ചലച്ചിത്രകാരൻ എന്നപോലെതന്നെ ഒന്നാന്തരം നാടകകൃത്തുകൂടിയായ ബെർഗ്മാന്റെ "വുഡ് പെയിന്റിംഗ്" എന്ന നാടകത്തെ അടിസ്ഥാനമാക്കി ബൈബിൾ ഇതിവൃത്തമായാണ് ഈ സിനിമ അദ്ദേഹം ഒരുക്കിയത്. കുരിശുയുദ്ധം കഴിഞ്ഞു തിരിച്ചെത്തുന്ന പടയാളിയായ അന്റോണിയോസ്‌ ബ്ലോക്ക് കടൽത്തീരത്തുവച്ചു മരണവ